കഴിഞ്ഞ നവംബറിൽ ഞാൻ തലകുത്തി വീഴുന്നതിനു മുൻപേ ഫേസ്ബുക്കിൽ കുറെ ഓർമ്മകൾ പൊടിപ്പും തൊങ്ങലും വച്ചെഴുതിയുരുന്നു ..

എൻ്റെ (തല ) തട്ടിൻ പുറം തപ്പിയപ്പോ കിട്ടിയ ഓർമ്മകളായിരുന്നു അവ …നിങ്ങളുടെ പിന്തുണ കൂടി കിട്ടിയപ്പോ കൂടുതൽ കുറിക്കാൻ തുടങ്ങി … ഇത് കണ്ട ജിജോ (നിയതം) നിങ്ങൾക്കിതു പുസ്തക രൂപത്തിലാക്കിക്കൂടെ ചോദിക്കുകയുണ്ടായി ഞാൻ ഞെട്ടി (അതിനിടെ നിങ്ങളിൽ പലരും ചോദിച്ചു) .. അത്രയ്‍ക്കായോ ഞാൻ ..ഇത് വെറും കുറിപ്പികളല്ലേ എന്നാണ് എനിക്ക് തോന്നിയത്.. ജിജോ വിട്ടില്ല ..കൂടുതൽ വായിക്കുന്ന കൂടുതൽ എഴുത്തറിയുന്ന ജിജോ യുടെ പിന്തുണ കൂടി കിട്ടിയപ്പോൾ പിനേയും കുറച്ചു ഓർമ്മ കുറിപ്പുകൾ എഴുതി അപ്പോഴും പുസ്തകം മനസ്സിൽ ഇല്ലേയില്ല ..എഴുതിയതൊക്കെ എൻ്റെ ബ്ലോഗിൽ എഴുതി വയ്കാനായിരുന്നു താല്പര്യം …

ഇടയ്ക്ക് കഥകളുടെ എണ്ണം എടുത്തപ്പോൾ 17 എണ്ണമായെന്നു മനസിലായത് .. അങ്ങനെ എല്ലാം കലക്കി കൂട്ടി ജിജോക്ക് അയച്ചു കൊടുത്തു ..എൻ്റെ ഓർമ്മകൾ എല്ലാവര്ക്കും ദഹിക്കുമോ എന്നൊരു സംശയം എപ്പോഴും മനസിലുണ്ടെങ്കിലും … എൻ്റെ അടുക്കും ചിട്ടയമില്ലാത്ത ഈ കുറിപ്പുകളെ എങ്ങനെ എഡിറ്റു ചെയ്ത് വായിക്കാൻ യോഗ്യമാകുമെന്ന വലിയ കടമ്പ എങ്ങനെ കടക്കുമെന്ന് ഒരു ഐഡിയയുമില്ല ..പാരഗ്രാഫും കുത്തും കോമയും ഒരു ക്രമത്തിലും ഇല്ലാത്ത എഴുത്തു ആര് എങ്ങനെ ഒരു നല്ല കോലത്തിലാക്കും എന്ന് ഒരു ഭയവും ഉണ്ടെന്നു കൂട്ടിക്കോ …

അതിനിടെ ഞാൻ എഴുതുന്നത് വായിച്ചു ഗുണദോഷിക്കുന്ന നാട്ടുകാരൻ സുഹൃത്ത് താജുക്ക സംസാരിക്കുന്നതിനിടയിൽ കഥകളുടെ കാര്യം എടുത്തിട്ടു.. ഞാൻ എൻ്റെ ധർമ്മ സങ്കടം അറിയിച്ചു ..താജുക എന്നെ അനുഗ്രഹിച്ചു താജുക തന്നെ ആ പണി ചെയാം എന്നുപറഞ്ഞു..

അങ്ങനെ താജൂക്ക വായിക്കാൻ പറ്റിയ കോലത്തിലായ കുറിപ്പുകൾ, ഇപ്പൊ ജീജോന്റെ കൈയിലെത്തിയിരിക്കുന്നു ..
നിയത്തിന്റെ പുസ്തകങ്ങൾ പലതും എൻ്റെ പുസ്തക അലമാരയിൽ ഉണ്ട് ജിജോ പറഞ്ഞ പുസ്തകങ്ങൾ പലതും ഞാൻ വായിച്ചിട്ടുമുണ്ട് .എല്ലാം ഒന്നിനൊന്നു മെച്ചം ..അങ്ങനെയുള്ള നിയതം ഏറ്റെടുക്കുന്ന എൻ്റെ കഥകൾ ചെറിയൊരു പേടിയുണ്ട് എന്താവുമെന്ന് എന്നെനിക്കറിയില്ല ..

ഇപ്പോൾ ഒരു കടിഞ്ഞൂൽ പ്രസവത്തിന്റെ വേദന അനുഭവിക്കുന്നുണ്ട് ഞാൻ ..