രണ്ട് വർഷം മുൻപ് ഇതേ സമയത്താണ് കൊച്ചി ബിനാലെ കാണാൻ പോയത് …
ചിലതു കണ്ടു കണ്ണ് തള്ളി ..
ചിലതിൽ കണ്ണ് പോയേ ഇല്ല …
പക്ഷേ കണ്ണ് നിറഞ്ഞൊഴുകി കുറെ സമയം അനങ്ങാതെ നിന്നതു റൗൾ സുറിറ്റയുടെ “Sea of Pain ” (കടലിന്റെ വിലാപം) കണ്ടപ്പോഴാണ്, അനുഭവിച്ചപ്പോഴാണ് ..

ഗാലിബ് കുർദി വേദനയായി ഇപ്പോഴും മനസിലുണ്ട് ……

ഇപ്പോൾ സിറിയയിൽ ഗാലിബ് കുർദികളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു..എത്രയെത്ര കുരുന്നുകൾ മരിച്ചു വീഴുന്നു ….

ഇപ്പോൾ നമ്മുടെ രാജ്യവും ഒരു യുദ്ധം സമാനമായ അന്തരീക്ഷത്തിലാണ്…. ഇനിയും കുറേ ഗാലിബ് കുർദികളെ ഉണ്ടാകാനാണോ.. എങ്ങും അശാന്തി പടർത്താനാണോ.. സമാധാനം അതാണ് നാം നേടേണ്ടത്..
നാമെന്തു ചെയ്യും നമുക്കെന്തു ചെയ്യാം …ചോദ്യങ്ങൾ മാത്രം ..ഉത്തരം കിട്ടുമ്പോഴേക്കും നാം വളരെ വൈകിയിട്ടുണ്ടാകും ..

എല്ലാം കണ്ടു കടലിപ്പോഴും വിലപിച്ചു കൊണ്ടിരിക്കുന്നു ..