ഈ കാലത്തു മാറ്റങ്ങൾ കൈകാര്യം ചെയുന്നത് വളരെ വിഷമം പിടിച്ച പണിയാണ് ..ഞാൻ കണ്ടിട്ടുണ്ട് കൂടെ ജോലി ചെയുന്ന പലരും പലപ്പോഴും കിട്ടിയ ജോലിയിൽ അള്ളിപ്പിടിച്ചു നില്കുന്നത് ..കൂടുതൽ പഠിക്കാനും വളരാനും ഉള്ള കിതയ്പ്പു അവർക്കില്ല ..

പുതിയ കാര്യങ്ങൾ മനസിലാക്കാൻ നമ്മൾ മിടുക്കരാണ് ..പക്ഷെ മാറ്റം അതിനെ ഇപ്പോഴും നാം നോക്കുന്നത് സംശയത്പതമായിട്ടാണ് ..മാറില്ല എന്ന് മനസ്സിൽ ഉറപ്പിച്ചാണ് മാറ്റത്തെ നാം കാണുന്നത് ..

ഔദ്യോദിക ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും ..നാം പലപ്പോഴും പറയാറുണ്ട് നാം മറ്റുള്ളവരുടെ ദൃഷ്ടി കോണിലും കാര്യങ്ങൾ കാണാൻ ശ്രമിക്കണം …മറ്റുള്ളവരുടെ ഷൂസ് ധരിച്ചു നോക്കണം .. പക്ഷെ പലപ്പോഴും നാം നമ്മുടെ ഷൂസ് മാറാതെയാണ് മറ്റുള്ളവരുടെ ഷൂസ് ഇടാൻ ശ്രമിക്കുന്നത് ..ഏതൊരു മാറ്റത്തിനും ആദ്യം നാം നമ്മുടെ ഷൂസ് ഒഴിവാക്കണം ..

ഭാവികാലം വരുന്നത് ഭൂതകാലത്തിൽ നിന്നല്ല ..വർത്തമാനകാലത്തിൽ നിന്നാണ് ..

നമ്മുടെ ആ ചെറിയ വലയത്തിൽ നിന്ന് സന്തോഷപ്പെടുന്നു ഒരിക്കലും അത് പൊട്ടിച്ചു മാറ്റത്തിൻറെ ഭാഗമാകാതിരിക്കാൻ ശ്രമിക്കുന്നു ..കൂപ മണ്ഡൂകത്തെ പോലെ

ഗീതയിൽ അർജുനൻ മനസിനെ കാറ്റുമായി താരതമ്യപെടുത്തുന്നുണ്ട് മനസിനെ എങ്ങനെ തൻ്റെ വരുതിയിൽ ആകരുമെന്നു കൃഷ്ണനോട് ചോദിക്കുന്നുണ്ട് ..

കൃഷ്ണൻ പറഞ്ഞു മനസിനെ പരിപോഷിപ്പിക്കുന്നത് പടിപടിയായുള്ള നിസ്സംഗതയിലൂടെ ആണ് ..

കുട്ടിക്കാലത്തു നാം പല വികൃതികൾ കാണിക്കുന്നതിനിടെ അറിയാനുള്ള ആഗ്രഹങ്ങൾ ഒരിക്കലും മറച്ചു പിടിക്കാരിലായിരുന്നു ..നമ്മുടെ സർഗശക്തിക്കു ഒരു പരിധിയും ഉണ്ടായിരുന്നില്ല എന്തൊക്കെ തരം കളിപ്പാട്ടങ്ങൾ ഏതൊക്കെ രീതിയിൽ നാം ഉണ്ടാക്കി ..അറിയാത്ത കാര്യങ്ങൾ അന്വേഷിച്ചു മനസിലാക്കാൻ നാം ഏതറ്റവും പോകുമായിരുന്നു ..

കാലങ്ങൾ കടന്നു പോയപ്പോൾ ചില പ്രത്യേക അവസ്ഥകളിൽ നാം എല്ലാത്തിനും ഒരു വിജയം അല്ലെങ്കിൽ നല്ലൊരു ഫലം പ്രതീക്ഷിച്ചു …അത് നമ്മുടെ സർഗ്ഗശക്തിയെയും, അന്വേഷണകുശലതയ്ക്കും ഒരു കടിഞ്ഞാണിട്ടു ..നാം നമുക്ക് വേണ്ട സ്ഥിരതയെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി ..അങ്ങനെ നാം മാറ്റമില്ലാത്ത അവസ്ഥയിലെത്തി മാറ്റങ്ങളെ ഭയപ്പെട്ടിരുന്നു …

ആൽബർട് ഐൻസ്റ്റീൻ പറഞ്ഞത് പോലെ ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്‌തു വ്യത്യസ്തമായ പരിപൂർണമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത് സുബോധനമില്ലാത്ത ആളുകളാണ്