മൗനം എന്ന് ചിന്തിക്കുമ്പോൾ ഓർമവരിക സമീക്ഷയിലെ പച്ചപ്പും ഹരിതാഭയും, ശാന്തമായ അന്തരീക്ഷവും തന്നെ.. പിന്നെ സമീക്ഷയെ തട്ടി തലോടി ഒഴുകി കൊണ്ടിരിക്കുന്ന പെരിയാറിന്റെ മടിത്തട്ടിലിരിക്കുന്നതും..ടർക്കിയും, മറ്റു കോഴികളും.. ഭക്ഷണം തയ്യാറാക്കി തരുന്ന ചേച്ചിമാരേയും.അച്ഛൻമാരെയും . പിന്നെ എന്റെ ആത്മമിത്രങ്ങളെയുമാണ്

മൗനത്തിലിരിക്കുമ്പോൾ മനസിനെ എപ്പോഴും വൃത്തിയാക്കാനുള്ള ശ്രമം നടത്താറുണ്ട്. ചെയേണ്ടത് വെറുതെ ഇരുന്നു കൊടുക്കുക മാത്രം..ഊറുന്നത് വരെ കാത്തിരിക്കുക മാത്രം .. ഒരു വിചാരത്തെയും പുറത്തെറിയേണ്ട ആവശ്യമില്ല. സ്വാഭാവികമായി എല്ലാം നടന്നുകൊള്ളും.. ഇന്നലെകളെ പറ്റി വേവലാതി പെടുകയോ,നാളെയെ പറ്റി ആശംങ്ക പെടുകയോ ചെയേണ്ട സമയമല്ലിത്. ഇന്നിനെ ഈ നിമിഷത്തെ ആശ്ലേഷിക്കേണ്ട സമയമാണിത് ….

നാം നമ്മെ കണ്ടെത്തുന്ന ഓരോ നിമിഷവും നാം നമുക്ക് വേണ്ടി തീർത്ത വഴികളും അതിലൂടെ പുതിയ വഴികൾ തീർക്കുന്ന, പുതിയ വഴികൾ തേടുന്ന യാത്ര.. എത്ര ഉണർവേറിയതും ഉന്മേഷകരമാണത് !!