ബാംഗ്ലൂരിലെ ട്രാഫിക് അതി ഭീകരം തന്നെ … വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള 8 കിലോമീറ്റർ യാത്ര ചെയ്യാൻ ഒരു മണിക്കൂർ ..കഴിഞ്ഞ ആഴ്ച അതിൽ കൂടുതൽ സമയം വേണ്ടിവന്നു…അതുകൊണ്ടുതന്നെ കുറെ സഹപ്രവർത്തകർ കഴിഞ്ഞ ആഴ്ച്ച വീട്ടിൽ ഇരുന്നാണ് ജോലിചെയ്തത് ..സമയവും ലാഭം ഓഫീസിലേക്കുള്ള യാത്രയിലെ മാനസിക ക്ലേശവും ഉണ്ടാകില്ല ….
ഒരു വിരുതൻ പറഞ്ഞു, സർവ്വേ പ്രകാരം ഏറ്റവും അധികം ട്രാഫിക് ഉള്ള സ്ഥലങ്ങൾ ഡൽഹിയും മുംബൈയും ഒക്കെയാണ് …ബാംഗളൂർ ആ സർവെയിലില്ല കാരണം സർവ്വേ ചെയ്യാൻ വന്നവർ ബാംഗ്ളൂർ ട്രാഫിക്കിൽ കുടുങ്ങി കിടക്കുയാണ് എന്നാണ് ..
എൻ്റെ അഭിപ്രായത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ചാൽ തീരുന്ന പ്രശ്ങ്ങളേയുള്ളൂ ..നിയമപാലകരും,ഭരണകർത്താക്കളും പിന്നെ ജനങ്ങളും പക്ഷെ ആരോട് പറഞ്ഞിട്ട് ..ആർക്കും സമയമില്ല എല്ലാരും നെട്ടോട്ടത്തിലാണ് ..
കഴിഞ്ഞ ദിവസം ഓഫീസിൽ പോകുന്ന വഴിയിൽ , രണ്ടു വാഹനങ്ങൾക്കു പോകാവുന്ന ഇട വഴിയിൽ എല്ലാവരും ഒരു ലൈനായി പോകുന്ന സമയത്തു ഒരാൾ ഓവർ ടേക്ക് ചെയ്തു മുന്നിൽ നിന്നു. അത് രണ്ടു ലൈനാക്കി അതിനു പിന്നിൽ അത് പോലെ പലരും വന്നു ..പിന്നെ എതിരെ നിന്ന് വരുന്ന ഒരാളും ഇത് കണ്ടു ഓവർ ടേക്ക് ചെയ്തു അത് പോലെ അയാളുടെ പിന്നിലുള്ളവരും ..അതോടെ ആർക്കും പോകാൻ വഴിയില്ലാതെ ആയി പിന്നെ വഴക്കും വക്കാണവും ..ആർക്കും എങ്ങോട്ടും പോകാനാകാതെ രണ്ടു മണിക്കൂറോളം അവിടെ കിടന്നു .. സമാധാനത്തോടെ പോകാൻ പറ്റുമായിരുന്ന അവസ്ഥയിൽ ,കുറച്ചു പേരുടെ ബുദ്ധിമോശവും ധ്രാഷ്ട്യവും കൊണ്ട് സമയ നഷ്ടവും മാനസിക ക്ലേശവും എല്ലാവരും അനുഭവിച്ചു …
ഒന്ന് ആലോചിച്ചു നോക്കൂ ആ രണ്ടുപേരും മറ്റുള്ളവരെ പോകാൻ അനുവദിച്ചിരുന്നെങ്കിൽ എല്ലാവരും എത്തേണ്ട ഇടത്തു സമയത്തു എത്തിയിട്ടുണ്ടാവുമായിരുന്നു.
സാദാരണ മര്യാദ പോലും നമ്മൾക്ക് നഷ്ടപെട്ടിരിക്കുന്നു ..സഹജീവികളോടുള്ള ബഹുമാനവും ദയയും സ്നേഹവും നഷ്ടപെട്ടിരുക്കുന്നു,സഹോദരത്വം നഷ്ടപ്പെട്ടിരിക്കുന്നു..നമുക്ക് ഭൂമിയാകുന്ന സ്വർഗം നഷ്ടപെട്ടിരുക്കുന്നു..
ലോകം സമാധാനത്തിന്റെയും നന്മയുടെയും ദയയുടെയും, പരസ്പര സ്നേഹത്തിന്റെയും, പൂങ്കാവനമാകാനാണ് എല്ലാവരും ശ്രമിക്കുന്നത് ..അതുകൊണ്ടാണല്ലോ ഓരോ മതങ്ങളും ,നിയമങ്ങളും, നന്മമരങ്ങളും ലോക നന്മയ്ക്കായി ഉയർന്നു വന്നു കൊണ്ടിരിക്കുന്നതും ..
എന്നാൽ ഈ ശ്രമങ്ങൾക്കെല്ലാം ശേഷം നാം കാണുന്നതോ അന്യോന്യം തർക്കിക്കുന്നവരെ മാത്രം ..പരുക്കമായ്‌ സംസാരിക്കുന്നവർ മാത്രം. പണത്തിന്റെ അധികാരത്തിന്റെ ധ്രാഷ്ട്യം കാരണം ചിലർ മറ്റുള്ളവരെ വെറും പുഴുക്കളായി കാണുന്നു ..മറ്റുള്ളവരോട്‌ സംസാരിക്കുന്നതെങ്ങനെയാണെന്നും ,പെരുമാറുന്നതെങ്ങനനെയാണെന്നും അവർക്കൊരു വിഷയമേ അല്ല. പണം അതാണവർക്കെല്ലാം അധികാരം അതാണവർക്കെല്ലാം ..ചുറ്റും നോക്കൂ എല്ലാവരും തിരികിലാണ്‌ ഈ തിരക്ക് തന്നെയാണ് നമുക്ക് ആധി ഉണ്ടാകുന്നത്,പിന്നെ അത് കോപമായും മാറുന്നത്, നാം നമ്മെ മറന്നു പെരുമാറുന്നത്..
നമുക്കിവിടെ ക്ഷമ അത്യാവശ്യമാണ് ..
ഒന്ന് ശ്രമിച്ചു നോക്കൂ .. ഇന്ന് ഞാൻ കാണാൻ പോവുന്നവരോട് കരുണയോടെയും സ്നേഹത്തോടെയും അനുകമ്പൊയോടെയും പെരുമാറുമെന്നു ..അങ്ങനെ ഓരോരുത്തരും ശ്രമിച്ചാൽ എത്ര മാറ്റം വരും ലോകത്തിനു ..എത്ര പേരുടെ മാനസിക ക്ലേശം നമുക്ക് കുറയ്കാം ..ജീവിതവും കാറുകളും എത്ര സുഗമമായി പോകുന്നു എന്ന് കാണാം ..
ഞാൻ പലപ്പോഴും കണ്ടിട്ടുള്ളത് പലരുടെ സൗമ്യഭാവവും മര്യാദയും മറ്റുള്ളവർ ഒരു ദൗർബല്യം ആയിട്ടാണ് കരുതുന്നത്..പക്ഷെ മറ്റുമുളവർ അധിക്ഷേപിക്കുമ്പോഴും സൗമ്യതയോടെയും മര്യാദയോടെയും പെരുമാറാൻ നമുക്കു നല്ല മനക്കരുത്തു തന്നെ വേണം എന്നതാണ് സത്യം …ക്ഷമ ശീലരായിരുക്കുക ..ദയാവാൻമാർക്കു ജീവിതം ലളിതവും സുന്ദരവും ആയിരിക്കും ..
ജീവിതത്തെ അനുഭവിക്കാൻ, നേരിടാൻ ഒരു അമാനുഷികതയും നമുക്കിവിടെ വേണ്ട….സ്നേഹം പങ്കുവയ്ച്ചാൽ മാത്രം മതി ലോകം സ്വർഗമാകാൻ ..കരുണയോടെ ഉള്ള നോട്ടം മതി എങ്ങും ആനന്ദമുണ്ടാകാൻ.. കുറച്ചു ക്ഷമ മതി എല്ലാം ലളിതമാകാൻ …. . അങ്ങനെ ആയാൽ ഇവിടെ നിന്റേതെന്നും എന്റേതെന്നും എന്ന ചോദ്യങ്ങൾ കുറവായിരിക്കും എല്ലാം നമ്മുടേതെന്ന് തോന്നി തുടങ്ങും എല്ലാം വരും തലമുറകൾക്കും വേണ്ടതെന്നു തോന്നി തുടങ്ങും,സ്നേഹത്തെയും പ്രകൃതിയെയും നിലനിർത്തേണ്ടത് അത്യാവിശ്യമെന്നു തോന്നി തുടങ്ങും .

ബാംഗ്ലൂരിലെ ട്രാഫിക് അതി ഭീകരം തന്നെ … വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള 8 കിലോമീറ്റർ യാത്ര ചെയ്യാൻ ഒരു മണിക്കൂർ ..കഴിഞ്ഞ ആഴ്ച അതിൽ കൂടുതൽ സമയം വേണ്ടിവന്നു…അതുകൊണ്ടുതന്നെ കുറെ സഹപ്രവർത്തകർ കഴിഞ്ഞ ആഴ്ച്ച വീട്ടിൽ ഇരുന്നാണ് ജോലിചെയ്തത് ..സമയവും ലാഭം ഓഫീസിലേക്കുള്ള യാത്രയിലെ മാനസിക ക്ലേശവും ഉണ്ടാകില്ല ….

ഒരു വിരുതൻ പറഞ്ഞു സർവ്വേ പ്രകാരം ഏറ്റവും അധികം ട്രാഫിക് ഉള്ള സ്ഥലങ്ങൾ ഡൽഹിയും മുംബൈയും ഒക്കെയാണ് …ബാംഗളൂർ ആ സർവെയിലില്ല കാരണം സർവ്വേ ചെയ്യാൻ വന്നവർ ബാംഗ്ളൂർ ട്രാഫിക്കിൽ കുടുങ്ങി കിടക്കുയാണ് എന്നാണ് ..

എൻ്റെ അഭിപ്രായത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ചാൽ തീരുന്ന പ്രശ്ങ്ങളേയുള്ളൂ ..നിയമപാലകരും,ഭരണകർത്താക്കളും പിന്നെ ജനങ്ങളും പക്ഷെ ആരോട് പറഞ്ഞിട്ട് ..ആർക്കും സമയമില്ല എല്ലാരും നെട്ടോട്ടത്തിലാണ് ..

കഴിഞ്ഞ ദിവസം ഓഫീസിൽ പോകുന്ന വഴിയിൽ , രണ്ടു വാഹനങ്ങൾക്കു പോകാവുന്ന ഇട വഴിയിൽ എല്ലാവരും ഒരു ലൈനായി പോകുന്ന സമയത്തു ഒരാൾ ഓവർ ടേക്ക് ചെയ്തു മുന്നിൽ നിന്നു. അത് രണ്ടു ലൈനാക്കി അതിനു പിന്നിൽ അത് പോലെ പലരും വന്നു ..പിന്നെ എതിരെ നിന്ന് വരുന്ന ഒരാളും ഇത് കണ്ടു ഓവർ ടേക്ക് ചെയ്തു അത് പോലെ അയാളുടെ പിന്നിലുള്ളവരും ..അതോടെ ആർക്കും പോകാൻ വഴിയില്ലാതെ ആയി പിന്നെ വഴക്കും വക്കാണവും ..ആർക്കും എങ്ങോട്ടും പോകാനാകാതെ രണ്ടു മണിക്കൂറോളം അവിടെ കിടന്നു .. സമാധാനത്തോടെ പോകാൻ പറ്റുമായിരുന്ന അവസ്ഥയിൽ ,കുറച്ചു പേരുടെ ബുദ്ധിമോശവും ധ്രാഷ്ട്യവും കൊണ്ട് സമയ നഷ്ടവും മാനസിക ക്ലേശവും എല്ലാവരും അനുഭവിച്ചു …

ഒന്ന് ആലോചിച്ചു നോക്കൂ ആ രണ്ടുപേരും മറ്റുള്ളവരെ പോകാൻ അനുവദിച്ചിരുന്നെങ്കിൽ എല്ലാവരും എത്തേണ്ട ഇടത്തു സമയത്തു എത്തിയിട്ടുണ്ടാവുമായിരുന്നു.

സാദാരണ മര്യാദ പോലും നമ്മൾക്ക് നഷ്ടപെട്ടിരിക്കുന്നു ..സഹജീവികളോടുള്ള ബഹുമാനവും ദയയും സ്നേഹവും നഷ്ടപെട്ടിരുക്കുന്നു,സഹോദരത്വം നഷ്ടപ്പെട്ടിരിക്കുന്നു..നമുക്ക് ഭൂമിയാകുന്ന സ്വർഗം നഷ്ടപെട്ടിരുക്കുന്നു..

ലോകം സമാധാനത്തിന്റെയും നന്മയുടെയും ദയയുടെയും, പരസ്പര സ്നേഹത്തിന്റെയും, പൂങ്കാവനമാകാനാണ് എല്ലാവരും ശ്രമിക്കുന്നത് ..അതുകൊണ്ടാണല്ലോ ഓരോ മതങ്ങളും ,നിയമങ്ങളും, നന്മമരങ്ങളും ലോക നന്മയ്ക്കായി ഉയർന്നു വന്നു കൊണ്ടിരിക്കുന്നതും ..

എന്നാൽ ഈ ശ്രമങ്ങൾക്കെല്ലാം ശേഷം നാം കാണുന്നതോ അന്യോന്യം തർക്കിക്കുന്നവരെ മാത്രം ..പരുക്കമായ്‌ സംസാരിക്കുന്നവർ മാത്രം. പണത്തിന്റെ അധികാരത്തിന്റെ ധ്രാഷ്ട്യം കാരണം ചിലർ മറ്റുള്ളവരെ വെറും പുഴുക്കളായി കാണുന്നു ..മറ്റുള്ളവരോട്‌ സംസാരിക്കുന്നതെങ്ങനെയാണെന്നും ,പെരുമാറുന്നതെങ്ങനനെയാണെന്നും അവർക്കൊരു വിഷയമേ അല്ല. പണം അതാണവർക്കെല്ലാം അധികാരം അതാണവർക്കെല്ലാം ..ചുറ്റും നോക്കൂ എല്ലാവരും തിരികിലാണ്‌ ഈ തിരക്ക് തന്നെയാണ് നമുക്ക് ആധി ഉണ്ടാകുന്നത്,പിന്നെ അത് കോപമായും മാറുന്നത്, നാം നമ്മെ മറന്നു പെരുമാറുന്നത്.. നമുക്കിവിടെ ക്ഷമ അത്യാവശ്യമാണ് ..

ഒന്ന് ശ്രമിച്ചു നോക്കൂ .. ഇന്ന് ഞാൻ കാണാൻ പോവുന്നവരോട് കരുണയോടെയും സ്നേഹത്തോടെയും അനുകമ്പൊയോടെയും പെരുമാറുമെന്നു ..അങ്ങനെ ഓരോരുത്തരും ശ്രമിച്ചാൽ എത്ര മാറ്റം വരും ലോകത്തിനു ..എത്ര പേരുടെ മാനസിക ക്ലേശം നമുക്ക് കുറയ്കാം ..ജീവിതവും കാറുകളും എത്ര സുഗമമായി പോകുന്നു എന്ന് കാണാം ..

ഞാൻ പലപ്പോഴും കണ്ടിട്ടുള്ളത് പലരുടെ സൗമ്യഭാവവും മര്യാദയും മറ്റുള്ളവർ ഒരു ദൗർബല്യം ആയിട്ടാണ് കരുതുന്നത്..പക്ഷെ മറ്റുമുളവർ അധിക്ഷേപിക്കുമ്പോഴും സൗമ്യതയോടെയും മര്യാദയോടെയും പെരുമാറാൻ നമുക്കു നല്ല മനക്കരുത്തു തന്നെ വേണം എന്നതാണ് സത്യം …ക്ഷമ ശീലരായിരുക്കുക ..ദയാവാൻമാർക്കു ജീവിതം ലളിതവും സുന്ദരവും ആയിരിക്കും ..

ജീവിതത്തെ അനുഭവിക്കാൻ, നേരിടാൻ ഒരു അമാനുഷികതയും നമുക്കിവിടെ വേണ്ട….സ്നേഹം പങ്കുവയ്ച്ചാൽ മാത്രം മതി ലോകം സ്വർഗമാകാൻ ..കരുണയോടെ ഉള്ള നോട്ടം മതി എങ്ങും ആനന്ദമുണ്ടാകാൻ.. കുറച്ചു ക്ഷമ മതി എല്ലാം ലളിതമാകാൻ …. . അങ്ങനെ ആയാൽ ഇവിടെ നിന്റേതെന്നും എന്റേതെന്നും എന്ന ചോദ്യങ്ങൾ കുറവായിരിക്കും എല്ലാം നമ്മുടേതെന്ന് തോന്നി തുടങ്ങും എല്ലാം വരും തലമുറകൾക്കും വേണ്ടതെന്നു തോന്നി തുടങ്ങും,സ്നേഹത്തെയും പ്രകൃതിയെയും നിലനിർത്തേണ്ടത് അത്യാവിശ്യമെന്നു തോന്നി തുടങ്ങും