Category: Thoughts

മാറ്റങ്ങൾ

കഴിഞ്ഞ ദിവസം ഓഫീസിൽ മീറ്റിംഗ് നടക്കുന്നതിനിടെ ഒരാൾ പറഞ്ഞു, അയാൾ കുറച്ചു മാനസിക പിരിമുറുക്കത്തിലാണ്, കാരണം അയാൾ ജോലി ചെയ്തു കൊണ്ടിരിക്കുന്ന പ്രോജെക്ട് സാങ്കേതിക തകരാറു (technical issues ) കാരണം മുന്നോട്ടു നീങ്ങുന്നില്ല… ഞാൻ ചിന്തിച്ചു എങ്ങനെ ഇത് പോലുളള മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കും ..എനിക്കെങ്ങനെ അവരെ സഹായിക്കാനാകും..അവർക്കെങ്ങനെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റും ? .. ജോലി ചെയുനതിനിടെ അവർ…

നിരുപാധിക സ്നേഹം

കഴിഞ്ഞ കുറെ ആഴ്ചകളിലായി വൈകുന്നേരങ്ങളിൽ ഒരുമണിക്കൂർ (ചിലപ്പോൾ അതിലേറെ സമയം )അപ്പാർട്മെന്റിൻലെ സ്വിമ്മിങ് പൂളിൽ നന്നുവിൻറെയും താത്തുവിന്റെയും കൂടെയാണ് ചിലവിടുന്നത് .. ഓഫീസിലെ പണികളും ..മീറ്റിംഗുകളും കഴിഞ്ഞു തളർന്നിട്ടുണ്ടാവുമെങ്കിലും ..അവരോടൊന്നിച്ചു കളിയ്ക്കാൻ കിട്ടുന്ന, ചിലവഴിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും ഞാൻ പാഴാക്കാറില്ല.. അത് കഴിഞ്ഞാൽ ക്ഷീണവും മാനസിക പിരിമുറക്കങ്ങളും,തലവേദനയും ഒക്കെ പോയിട്ടുണ്ടാവും… ഇതെങ്ങനെ സംഭവിക്കുന്നു എന്ന് കരുതി അതിന് കാരണം തേടി വലിയ അന്വേഷണത്തിനൊന്നും…

നാമെന്തു ചെയ്യേണ്ടൂ

ബാംഗ്ലൂരിലെ ട്രാഫിക് അതി ഭീകരം തന്നെ … വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള 8 കിലോമീറ്റർ യാത്ര ചെയ്യാൻ ഒരു മണിക്കൂർ ..കഴിഞ്ഞ ആഴ്ച അതിൽ കൂടുതൽ സമയം വേണ്ടിവന്നു…അതുകൊണ്ടുതന്നെ കുറെ സഹപ്രവർത്തകർ കഴിഞ്ഞ ആഴ്ച്ച വീട്ടിൽ ഇരുന്നാണ് ജോലിചെയ്തത് ..സമയവും ലാഭം ഓഫീസിലേക്കുള്ള യാത്രയിലെ മാനസിക ക്ലേശവും ഉണ്ടാകില്ല ….ഒരു വിരുതൻ പറഞ്ഞു, സർവ്വേ പ്രകാരം ഏറ്റവും അധികം ട്രാഫിക് ഉള്ള സ്ഥലങ്ങൾ…

സമയമില്ല

മറ്റുള്ളോരുടെ വിഷമങ്ങൾ കണ്ട്, സ്വാന്തനിപ്പിക്കാൻ , ആശ്വാസം നല്കാൻ ശ്രമികുമ്പോളാണറിയുന്നത് നമ്മുക്ക് ആവശ്യത്തിന് സമയമില്ലെന്ന്.. പിന്നെ ഒരാശ്വാസം നമ്മുടെ ദുഖങ്ങൾക്കോ സന്തോഷങ്ങൾക്കോ കേറി ഇറങ്ങാൻ നമ്മടെ സമയത്തിന് തീരെ സമയമില്ലല്ലോ എന്നതാണ്.. അതെപ്പോഴും മറ്റുള്ളവരുടെ കൂടെ തിരക്കിലാണ്.

ഞാനും രാജേഷും പിന്നെ മിന്നൽ ദേവരാജനും

മൗനപൂർവം എന്ന സൈലൻറ് റിട്രീറ്റിന് പലപ്പോഴും പോകാറുണ്ട്..മനസിന് വിശ്രമം വേണമെന്ന് തോന്നിയപ്പോഴൊക്കെ… ഒക്ടോബറിൽ പോകണം …. കഴിഞ്ഞ വർഷം ആണ് അവിടെ രാജേഷ് ശർമ്മയെ കണ്ടത് … രാജേഷ് ശർമ.. ആളെ ആദ്യമായി നേരിട്ട് കാണുന്നത് സമീക്ഷയുടെ ഭക്ഷണശാലക്കരികിൽ വച്ചാണ്.. ഇയ്യാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ ഒരെത്തും പിടിയും കിട്ടുന്നില്ല എന്നായിരുന്നു ആദ്യം തോന്നിയത്.. മനസിന് വിശ്രമം കൊടുക്കാൻ വന്ന ഞാൻ ആലോചിച്ചു കൊണ്ടിരുന്നു…

ഗാലിബ് കുർദി

രണ്ട് വർഷം മുൻപ് ഇതേ സമയത്താണ് കൊച്ചി ബിനാലെ കാണാൻ പോയത് … ചിലതു കണ്ടു കണ്ണ് തള്ളി ..ചിലതിൽ കണ്ണ് പോയേ ഇല്ല …പക്ഷേ കണ്ണ് നിറഞ്ഞൊഴുകി കുറെ സമയം അനങ്ങാതെ നിന്നതു റൗൾ സുറിറ്റയുടെ “Sea of Pain ” (കടലിന്റെ വിലാപം) കണ്ടപ്പോഴാണ്, അനുഭവിച്ചപ്പോഴാണ് .. ഗാലിബ് കുർദി വേദനയായി ഇപ്പോഴും മനസിലുണ്ട് …… ഇപ്പോൾ സിറിയയിൽ ഗാലിബ്…

മൗനം എന്ന് ചിന്തിക്കുമ്പോൾ

മൗനം എന്ന് ചിന്തിക്കുമ്പോൾ ഓർമവരിക സമീക്ഷയിലെ പച്ചപ്പും ഹരിതാഭയും, ശാന്തമായ അന്തരീക്ഷവും തന്നെ.. പിന്നെ സമീക്ഷയെ തട്ടി തലോടി ഒഴുകി കൊണ്ടിരിക്കുന്ന പെരിയാറിന്റെ മടിത്തട്ടിലിരിക്കുന്നതും..ടർക്കിയും, മറ്റു കോഴികളും.. ഭക്ഷണം തയ്യാറാക്കി തരുന്ന ചേച്ചിമാരേയും.അച്ഛൻമാരെയും . പിന്നെ എന്റെ ആത്മമിത്രങ്ങളെയുമാണ് മൗനത്തിലിരിക്കുമ്പോൾ മനസിനെ എപ്പോഴും വൃത്തിയാക്കാനുള്ള ശ്രമം നടത്താറുണ്ട്. ചെയേണ്ടത് വെറുതെ ഇരുന്നു കൊടുക്കുക മാത്രം..ഊറുന്നത് വരെ കാത്തിരിക്കുക മാത്രം .. ഒരു വിചാരത്തെയും…

നാം അവതാരമെടുക്കേണ്ടിയിരിക്കുന്നു, ധർമ്മ പുഃസ്ഥാപനത്തിനായി

എൻ്റെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ബാംഗ്ലൂരിലെ ഇന്ദിരാനഗർ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിലെത്തി .. നിര നിരയായി ആൾകാർ നില്കുന്നു ..അങ്ങനെ എൻ്റെ നമ്പരെത്തി എല്ലാ ഡോക്യൂമെന്റുകളും സമർപ്പിച്ചു ..ഓഫീസർ എന്നെ ഒന്ന് നോക്കിയശേഷം പറഞ്ഞു ഒരു ഡോക്യുമെന്റ് മിസ്സിംഗ് ആണല്ലോ അടുത്ത ദിവസം വരൂ..  ചില ഒറിജിനൽ ഡോക്യൂമെന്റസ് കൂടി വേണം … .. മൂന്നാമത്തെ കൂടിക്കാഴ്ച ആയിരുന്നു ഇത്..   ആവിശ്യമുള്ള…

നാമും പ്രകൃതിയും

പൊതുവെ എല്ലാവരോടും ഇണങ്ങി ജീവിക്കാൻ  ആഗ്രഹിക്കുന്നവരാണ് നമ്മൾ മനുഷ്യർ …പക്ഷെ ഒന്ന് ചിന്തിച്ചു നോക്കൂ   നമ്മൾ പ്രകൃതിയുമായി ഇണങ്ങിയാണോ  ജീവിക്കുന്നത്  ? ഇല്ല ഒരിക്കലുമല്ല എന്നാണ് എനിക്ക് തോന്നുന്നത് .. നമുക്ക് വ്യക്തമായും കാണാം നാം എങ്ങനെയാണു ഭൂമിയെ പരിപാലിക്കുന്നതെന്ന്  .. എങ്ങനെയാണ് കാടുകൾ കൈയേറിയും ക്വാറികൾ പണിതും ജീവിക്കുന്നതെന്ന്  .. നദികൾ എങ്ങനെ മലിനമാക്കുന്നതെന്നു .. നമ്മൾ നമ്മുടെ പരിസ്ഥിതിയെ ഏതു…

ലാഭ നഷ്ടങ്ങൾ

കുട്ടിക്കാലത്തു ചിത്രങ്ങൾ വരയ്ക്കുന്നതിലും കവിതകൾ എഴുതുന്നതിലും ഇഷ്ടം തോന്നിയപ്പോൾ എനിക്ക് അധ്യാപകൻ ആകാൻ ആയിരുന്നു ആഗ്രഹം … പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ വരകളിൽ ആവേശം മൂത്തു.. അപ്പോൾ  ഏതെങ്കിലും ഫൈൻ ആർട്സ് കോളേജിൽ പോകാൻ ആയിരുന്നു ഇഷ്ടം.. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ഗൾഫ് സ്വപ്നം കണ്ടു .. ഡിഗ്രി ആയപ്പോഴേക്കും ഗവെർമെൻറ് ജോലിയോ ബാങ്ക് ജോലിയോ എന്നായി .. ആഗ്രഹങ്ങൾ പലപ്പോഴും നടക്കാതായപ്പോൾ ഞാൻ…

വൃക്ഷങ്ങൾ നമ്മോട് പറയാതെ പറയുന്നത്

കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് ബാംഗ്ളൂരിലേക്കു യാത്ര ചെയ്യുന്നതിനിടെ കർണാടകയിലെ കൂർഗിൽ (കൂർഗ് ഗേറ്റ് റെസ്റ്റോറന്റ് ) ഭക്ഷണം കഴിക്കാൻ നിർത്തി .. റെസ്റ്റോറെന്റിനു അടുത്തുള്ള കടയിൽ നിന്നും കുട്ടികൾക്ക് ഐസ്ക്രീമും, വീട്ടിലേക്കു കശുവണ്ടി പരിപ്പും വാങ്ങി ഡെബിറ്റ് കാർഡ് കൊടുത്തു.. അപ്പൊ കടക്കാരൻ അസ്ഹർ പറഞ്ഞു ..കാടെടുക്കൂല്ല മാഷെ ..കാശില്ലാതെ പേഴ്‌സ് തപ്പിയ ഞാൻ ഓൺലൈൻ പേയ്മെന്റ് ചെയട്ടെ എന്നായി …..

മാനിഷാദാ

ഓഫീസിൽ നിന്ന് വീട്ടിലേക്കു സ്ഥിരമായി വരുന്ന റോഡിൽ ടെക് പാർക്കിന് പിന്നിലുള്ള നെല്ലൂര് ഹള്ളി എന്ന സ്ഥലത്ത്‌ വൈകുന്നേരങ്ങളിൽ പലപ്പോഴും കുറെ പശുക്കൾ റോഡ് ക്രോസ്സ് ചെയ്യുന്നുണ്ടാകും .. വാഹനം നിർത്തി അവയെ പോകാൻ അനുവദിക്കാറാണ് പതിവ് ..ഞാൻ മാത്രമല്ല പലരും ..ചിലർ മൃഗ സ്നേഹം കൊണ്ടും ചിലർ റോഡ് മുറിച്ചു കടക്കാൻ പറ്റാത്തത് കൊണ്ടും.. കഴിഞ്ഞ ദിവസം ന്യൂസിൽ വായിച്ചു പശുവിൻറെ…