നാം അവതാരമെടുക്കേണ്ടിയിരിക്കുന്നു, ധർമ്മ പുഃസ്ഥാപനത്തിനായി

എൻ്റെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ബാംഗ്ലൂരിലെ ഇന്ദിരാനഗർ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിലെത്തി .. നിര നിരയായി ആൾകാർ നില്കുന്നു ..അങ്ങനെ എൻ്റെ നമ്പരെത്തി എല്ലാ ഡോക്യൂമെന്റുകളും സമർപ്പിച്ചു ..ഓഫീസർ എന്നെ ഒന്ന് നോക്കിയശേഷം പറഞ്ഞു ഒരു ഡോക്യുമെന്റ് മിസ്സിംഗ് ആണല്ലോ അടുത്ത ദിവസം വരൂ..  ചില ഒറിജിനൽ ഡോക്യൂമെന്റസ് കൂടി വേണം … .. മൂന്നാമത്തെ കൂടിക്കാഴ്ച ആയിരുന്നു ഇത്..   ആവിശ്യമുള്ള…

നാമും പ്രകൃതിയും

പൊതുവെ എല്ലാവരോടും ഇണങ്ങി ജീവിക്കാൻ  ആഗ്രഹിക്കുന്നവരാണ് നമ്മൾ മനുഷ്യർ …പക്ഷെ ഒന്ന് ചിന്തിച്ചു നോക്കൂ   നമ്മൾ പ്രകൃതിയുമായി ഇണങ്ങിയാണോ  ജീവിക്കുന്നത്  ? ഇല്ല ഒരിക്കലുമല്ല എന്നാണ് എനിക്ക് തോന്നുന്നത് .. നമുക്ക് വ്യക്തമായും കാണാം നാം എങ്ങനെയാണു ഭൂമിയെ പരിപാലിക്കുന്നതെന്ന്  .. എങ്ങനെയാണ് കാടുകൾ കൈയേറിയും ക്വാറികൾ പണിതും ജീവിക്കുന്നതെന്ന്  .. നദികൾ എങ്ങനെ മലിനമാക്കുന്നതെന്നു .. നമ്മൾ നമ്മുടെ പരിസ്ഥിതിയെ ഏതു…

ലാഭ നഷ്ടങ്ങൾ

കുട്ടിക്കാലത്തു ചിത്രങ്ങൾ വരയ്ക്കുന്നതിലും കവിതകൾ എഴുതുന്നതിലും ഇഷ്ടം തോന്നിയപ്പോൾ എനിക്ക് അധ്യാപകൻ ആകാൻ ആയിരുന്നു ആഗ്രഹം … പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ വരകളിൽ ആവേശം മൂത്തു.. അപ്പോൾ  ഏതെങ്കിലും ഫൈൻ ആർട്സ് കോളേജിൽ പോകാൻ ആയിരുന്നു ഇഷ്ടം.. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ഗൾഫ് സ്വപ്നം കണ്ടു .. ഡിഗ്രി ആയപ്പോഴേക്കും ഗവെർമെൻറ് ജോലിയോ ബാങ്ക് ജോലിയോ എന്നായി .. ആഗ്രഹങ്ങൾ പലപ്പോഴും നടക്കാതായപ്പോൾ ഞാൻ…

വൃക്ഷങ്ങൾ നമ്മോട് പറയാതെ പറയുന്നത്

കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് ബാംഗ്ളൂരിലേക്കു യാത്ര ചെയ്യുന്നതിനിടെ കർണാടകയിലെ കൂർഗിൽ (കൂർഗ് ഗേറ്റ് റെസ്റ്റോറന്റ് ) ഭക്ഷണം കഴിക്കാൻ നിർത്തി .. റെസ്റ്റോറെന്റിനു അടുത്തുള്ള കടയിൽ നിന്നും കുട്ടികൾക്ക് ഐസ്ക്രീമും, വീട്ടിലേക്കു കശുവണ്ടി പരിപ്പും വാങ്ങി ഡെബിറ്റ് കാർഡ് കൊടുത്തു.. അപ്പൊ കടക്കാരൻ അസ്ഹർ പറഞ്ഞു ..കാടെടുക്കൂല്ല മാഷെ ..കാശില്ലാതെ പേഴ്‌സ് തപ്പിയ ഞാൻ ഓൺലൈൻ പേയ്മെന്റ് ചെയട്ടെ എന്നായി …..

മാനിഷാദാ

ഓഫീസിൽ നിന്ന് വീട്ടിലേക്കു സ്ഥിരമായി വരുന്ന റോഡിൽ ടെക് പാർക്കിന് പിന്നിലുള്ള നെല്ലൂര് ഹള്ളി എന്ന സ്ഥലത്ത്‌ വൈകുന്നേരങ്ങളിൽ പലപ്പോഴും കുറെ പശുക്കൾ റോഡ് ക്രോസ്സ് ചെയ്യുന്നുണ്ടാകും .. വാഹനം നിർത്തി അവയെ പോകാൻ അനുവദിക്കാറാണ് പതിവ് ..ഞാൻ മാത്രമല്ല പലരും ..ചിലർ മൃഗ സ്നേഹം കൊണ്ടും ചിലർ റോഡ് മുറിച്ചു കടക്കാൻ പറ്റാത്തത് കൊണ്ടും.. കഴിഞ്ഞ ദിവസം ന്യൂസിൽ വായിച്ചു പശുവിൻറെ…

ആത്മീയതയും ശാസ്ത്രവും

കഴിഞ്ഞ പ്രാവിശ്യം നാട്ടിൽ പോയപ്പോൾ കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ കുറെ കാലമായി കാണാതെ പോയ പഴയ സഖാവ്  സുഹൃത്തിനെ പറ്റി അന്വേഷിച്ചു …കൂട്ടുകാരിൽ ഒരുവൻ പറഞ്ഞു ..ഓ സഖാവോ ? അവൻ ഇപ്പോൾ ഇവിടുത്തെ പ്രശസ്തനായ ജോൽസ്യനാണ് … അവനെ തിരഞ്ഞു കുറെ നടന്നെങ്കിലും കാണാൻ പറ്റിയില്ല ജ്യോതിഷാലയം പൂട്ടികിടക്കുന്നത് കണ്ടു  ..ഏതായാലും അടുത്ത പ്രാവിശ്യം കാണാൻ ശ്രമിക്കണം…ഭാവി അറിയാനല്ല പഴയ സുഹൃത്തിനെ കാണാൻ…

ജനിച്ചവന് മരണം നിശ്ചയം തന്നെ മരിച്ചവന് ജന്മവും

പ്രിയപെട്ടവരുടെ മരണം പലപ്പോഴും നമ്മെ ഒന്ന് പിടിച്ചുലക്കും  ..ഓരോ വർഷങ്ങൾ കടന്നു പോകുമ്പോൾ ഓർമ്മ ദിവസം കടന്നു വരുമ്പോൾ മനസിലൊരു വെമ്പലാണ് …അറിയാതെ കണ്ണീരു പൊടിയുന്നു… ചിലപ്പോഴൊക്കെ തോന്നും ശാസ്ത്രം വളർന്നു ടെക്നോളജി വളർന്നു എന്തുകൊണ്ട് നമ്മൾക്ക് ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല എന്ന്  ..പക്ഷെ മരണം പലപ്പോഴും രംഗബോധമില്ലാത്ത കോമാളിയാണ്…അവൻ്റെ മുന്നിൽ  നമ്മളും ചെറു ജീവികളും സമാസമം..ജീവൻ അത്രയും ക്ഷണികമാണ് .. നമുക്കെപ്പോഴും…

ജീവനും ജീവിതവും ഈ നിമിഷത്തിൽ

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് … ഒരാഴ്‌ചത്തെ അമേരിക്ക യാത്ര കഴിഞ്ഞു തിരിച്ചെത്തിയിരിക്കുന്നു..തിരക്ക് പിടിച്ച ജോലികളുണ്ടായിരുനെങ്കിലും, കഴിയുന്നതും എല്ലാം ആസ്വദിച്ചു… രാവിലെ നോർത്ത് കരോലിനയിലെ വനപഥങ്ങളിലൂടെ  ഉള്ള നടത്തവും..കുറെ നേരം മൗനത്തിലുള്ള ഇരുത്തവും നല്ല ഊർജമാണ്, പ്രസരിപ്പാണ്  തന്നത്.. മുൻ  വർഷത്തെ  ചൈന യാത്ര കുറെ കാര്യങ്ങൾ  പഠിപ്പിച്ചതാകാം .. ആ ചൈന യാത്ര കുറെ അനുഭവങ്ങൾ തന്നു ..ബുദ്ധന്റെ അമ്പലങ്ങളും, വന്മതിലും,…

ആഗ്രഹങ്ങൾ പ്രതീക്ഷകൾ

അങ്ങനെ ജൂൺ മാസം വന്നു .. സ്കൂളുകൾ തുറന്നു ..രാവിലെ ഓഫീസിൽ പോകുന്ന വഴിയിൽ നിറയെ മഞ്ഞ നിറത്തിലുള്ള സ്കൂൾ ബസുകൾ ..ചെറിയ കുട്ടികൾ വലിയ ബാഗുമായി നടുക്കുന്നതു സ്ഥിരം കാഴ്ചയായി .. ഞാൻ എൻ്റെ സ്കൂൾ കാലം ഓർത്തു പോയി…കീഴൂർ സ്കൂളിൽ ബസും യൂണിഫോമും ഉണ്ടായിരുന്നില്ല.. എത്ര സുന്ദരമായ കാലം ..പഠിക്കുന്നതിൽ ഒരു മൽത്സരമോ ഒരു വലിയ ലക്‌ഷ്യമോ ഒന്നും ഉണ്ടായിരുന്നില്ല…..

പരമാനന്ദ സുഖം നേടാൻ

ഞാൻ പലപ്പോഴും  ആലോചിക്കാറുണ്ട്  കുട്ടിക്കാലത്തു നാം എപ്പോഴും സന്തോഷത്തിലായിരുന്നു…എന്തായിരിക്കും കാരണം ഒരുപക്ഷേ നമുക്ക് ആഗ്രഹങ്ങൾ കുറവായിരുന്നത് കൊണ്ടാകും സന്തോഷം എന്നാൽ മനസിന്  സംതൃപ്തി കിട്ടുന്ന അവസ്ഥ തന്നെ അങ്ങനെ വളർന്നു വലുതായപ്പോൾ നാം  ഒരിക്കലും തൃപ്തി വരാത്തവരായി മാറി .. പിന്നെ  എങ്ങനെ  സന്തോഷം കിട്ടനാണ് .. ഓരോരുത്തർക്കും തൃപ്തി കിട്ടുന്നത്  അവരവരുടെ ഇഷ്ടങ്ങൾ പൂർത്തീകരിച്ചാൽ മാത്രം ..ചിലർക്ക് സമ്പത്തായിരിക്കും ചിലർക്ക് സ്ഥാനമാനങ്ങൾ…

അറിവുകൾ

പഴയ സൗഹൃദങ്ങളൊക്കെ ഇപ്പോഴും അതുപോലുണ്ട് ഒരിക്കലും മുറിയാതെ .. വ്യക്തമായി പറഞ്ഞാൽ സ്കൂൾ മുതൽ കോളേജ് വരെ ഉള്ള സൗഹൃദങ്ങൾ, പഴയ കാലത്തുണ്ടായിരുന്ന  സാമൂഹികായ ഇടപെടലുകൾ  സന്തോഷവും സമാധാനവും സംതൃപ്തിയും തന്നിരുന്നു .. പക്ഷെ അതിനു ശേഷം നമുക്ക് യഥാർത്ഥ സുഹൃങ്ങൾ  ലഭിച്ചിട്ടുണ്ടോ ?. നമ്മൾ സന്തോഷവും സങ്കടവും പണ്ട് പങ്കിട്ടതുപോലെ ഇപ്പോഴും ചെയ്യുന്നുണ്ടോ? .. കുറച്ചു കാലം മുൻപു വരെ യാത്രകൾക്കിടയിൽ…

ഒരുവൻറെ തെറ്റ് അവനറിയുന്നിടത്താണ് അവന്റെ ശരി ആരംഭിക്കുന്നത്

ഈയ്യിടെ   ഓഫീസിലുണ്ടായിരുന്ന ഒരു സുഹൃത്തു സംസാരത്തിനിടെ തൻ്റെ കുടുംബ ജീവിതത്തിലെ വിഷമങ്ങൾ പറഞ്ഞു..ഞാൻ ഒരു സമാധാന പ്രിയനായതുകൊണ്ടു സമാധാനത്തിനുള്ള വഴികൾ പറഞ്ഞു ….. സുഹൃത്തിനെന്തുകൊണ്ടോ അതിഷ്ടപ്പെട്ടു .. വളരെ അന്തർ മുഖനായ അയാൾ പിനീടുള്ള ദിവസങ്ങളിൽ  എന്നോട് കൂടുതൽ സംസാരിക്കാൻ തുടങ്ങി..വായന പ്രിയരായ ഞങ്ങൾ വായിച്ച പുസ്തകങ്ങളെ  പറ്റി വിവരിക്കാനും, വിശകലനം ചെയ്യാനും  തുടങ്ങി … അതിനിടെ അയാൾ  കൂടുതൽ ജീവിത പ്രശനങ്ങൾ …